കഴുതയെ ചെറുതാക്കി കാണേണ്ട..! ലിറ്ററിന് 2000 രൂപ വിലയുള്ള കഴുതപ്പാലിന് ഔഷധഗുണങ്ങളേറെ; ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കഴുതപ്പാല്‍ സോപ്പ് വില 400; ഞെട്ടേണ്ട..

ചണ്ഡീഗഡ്: ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആതാ പുതിയ കഴുത്തപ്പാല്‍ സോപ്പ് പരിചയപ്പെടുത്തി യുവാക്കള്‍. ബുദ്ധിയില്ലാത്ത കഴുത എന്നൊന്നും ഇനി പറയണ്ട, കാരണം വളരെ അധികം ഔഷധ ഗുണമുള്ള കഴുതപ്പാല്‍ ആണ് ഇപ്പോള്‍ യുവാക്കള്‍ക്ക് ഇഷ്ടം.

കഴുതയുടെ പാലില്‍ നിര്‍മ്മിച്ച ഓര്‍ഗാനിക് സോപ്പാണ് ഇപ്പോള്‍ വിപണിയിലെ താരം. ചണ്ഡീഗഡില്‍ നടക്കുന്ന ‘വിമന്‍ ഒഫ് ഇന്ത്യ ഓര്‍ഗാനിക് ഫെസ്റ്രിവല്‍.” ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഓര്‍ഗാനികോ’ എന്ന സ്റ്റാര്‍ട്ടപ്പാണ് കഴുതപ്പാല്‍ സോപ്പിന്റെ നിര്‍മ്മാണ കേന്ദ്രം.

100 ഗ്രാം സോപ്പിന് 499 രൂപയാണ് വില. ഇതിനും കാരണമുണ്ട്. 2000 രൂപയാണ് ഒരു ലിറ്റര്‍ കഴുതപ്പാലിന്റെ വില. പ്രായം കുറച്ച് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കഴിയുന്ന കഴുതപ്പാല്‍ സോപ്പിന് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ കാശ് വകവെയ്ക്കാതെ പാല്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്.

സോപ്പിന്റെ ഉപയോക്താക്കള്‍ കൂടുതലും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനക്കാരാണ്. കഴുതപ്പാല്‍ മോയിസ്ചറൈസറും ഫേസ്വാഷും നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് ‘ഓര്‍ഗാനികോ” സ്റ്റാര്‍ട്ടപ്.

Exit mobile version