സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. വെള്ളിയുടെ വിലയില്‍ നേരിയ ഇടിവ് ഉണ്ടെങ്കിലും സ്വര്‍ണവില കുത്തനെ ഉയരുകയാണ്.

ഇന്നലെ ഒറ്റയടിക്ക് 600 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ സ്വര്‍ണവില 60,000 കടന്നിരുന്നു. എന്നാല്‍ ഇന്ന് കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്.

ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം.

Exit mobile version