രൂപ നില മെച്ചപ്പെട്ടു; യുഎഇ ദിര്‍ഹം 20ന് താഴെയെത്തി

മുംബൈ: ചരിത്രത്തിലെ ഏറ്റവും മോശമായ കാലമായിരുന്നു രൂപയ്ക്ക്. വലിയ ഇടിവായിരുന്നു വിപണി നേരിട്ടത്. എന്നാല്‍ ഈ ഇടിവില്‍ നിന്ന് ഇന്ത്യന്‍ രൂപയ്ക്ക് ഇന്ന് അല്‍പം ആശ്വാസം കിട്ടിയിരിക്കുന്നു.

ഡോളറിനെതിരെ 73.61 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം അവസാനം വിവരം ലഭിക്കുമ്പോള്‍ 73.30 എന്ന നിലയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് രൂപയ്ക്ക് രക്ഷയായത്. ഇതോടെ രൂപയ്‌ക്കെതിരെ ഗള്‍ഫ് കറന്‍സികളുടെ മൂല്യവും ഇടിഞ്ഞു.

ചരിത്രത്തിലാദ്യമായി അടുത്തിടെ 20 കടന്ന യുഎഇ ദിര്‍ഹം ഇന്ന് 19.96ലാണ് വിനിമയം ചെയ്യുന്നത് വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ

യു.എസ് ഡോളര്‍…………………..73.30
യൂറോ……………………………………84.10
യുഎഇ ദിര്‍ഹം………………….19.96
സൗദി റിയാല്‍……………………… 19.54
ഖത്തര്‍ റിയാല്‍……………………..20.13
ഒമാന്‍ റിയാല്‍………………………190.65
കുവൈറ്റ് ദിനാര്‍……………………241.34
ബഹറിന്‍ ദിനാര്‍…………………..194.96

Exit mobile version