എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബാധിച്ചു; അവധിക്ക് ശേഷം ഓഹരി വിപണിയില്‍ വന്‍ നഷ്ടം; തുടക്കം നഷ്ടത്തോടെ

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ നഷ്ടം 173 പോയിന്റിലധികമായി.

മുംബൈ: ഓഹരി വിപണി അവധിക്ക് ശേഷം തുടങ്ങിയപ്പോള്‍ തന്നെ വന്‍ നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് രാവിലെ 545 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ നഷ്ടം 173 പോയിന്റിലധികമായി.

നിഫ്റ്റിയില്‍ ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, അദാനി പോര്‍ട്ട്‌സ്, ബജാജ് ഫിന്‍സീവ്, റിലയന്‍സ്, മഹീന്ദ്ര എന്നിവയുടെ ഓഹരികള്‍ 2.48 മുതല്‍ 3.72 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.

വെള്ളിയാഴ്ച്ച പുറത്ത് വന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരി വിപണിയില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സ്വാധീനിക്കുന്നതായാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

Exit mobile version