സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

ഗ്രാമിന് 3,730 രൂപയും പവന് 29840 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കൊച്ചി: റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് എഴുപത് രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 3,730 രൂപയും പവന് 29840 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 30,400 രൂപയും ഗ്രാമിന് 3,800 രൂപയുമായിരുന്നു നിരക്ക്.

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,558.65 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇപ്പോഴും സ്വര്‍ണം.

Exit mobile version