ഫ്ളിപ്പ്കാര്‍ട്ടിന്റെ വാര്‍ഷിക വരുമാനം 42,600 കോടി രൂപ!

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പേപ്പര്‍ഡോട്ട് വിസിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്

ബംഗളൂരു: ഓണ്‍ലൈന്‍ വിപണന ശൃഖലയായ ഫ്ളിപ്പ്കാര്‍ട്ടിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക വരുമാനം 42,600 കോടി രൂപ. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പേപ്പര്‍ഡോട്ട് വിസിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഫ്ളിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരിയും വാള്‍മാര്‍ട്ട് സ്വന്തമാക്കിയതിനുശേഷമാണ് കമ്പനി ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ വില്‍പ്പനയിലൂടെ ആണ് കമ്പനി ഇത്രയും വരുമാനം നേടിയിരിക്കുന്നത്.

അതേസമയം ഇത്തവണത്തെ ഉത്സവകാല വില്‍പ്പനയില്‍ ഫ്ളിപ്കാര്‍ട്ടിന് 30 ശതമാനം അധികവില്‍പന നടന്നതായും പുറത്തുവിട്ട റിപ്പോര്‍ട്ടിലൂുണ്ട്. ആകെ വരുമാനത്തില്‍ 55 ശതമാനത്തിലേറെ വിഹിതം സ്വന്തമാക്കിയത്
മൊബൈല്‍ ഫോണ്‍ വില്‍പ്പനയിലൂടെ ആണ്.

Exit mobile version