ഫ്‌ളിപ്പ്കാര്‍ട്ട് വില്‍പ്പന പുനഃരാരംഭിച്ചു; ലഭിക്കുക അവശ്യ സാധനങ്ങളും പലചരക്കും മാത്രം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലാണ്. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ശ്യംഖലയായ ഫ്‌ളിപ്പ്കാര്‍ട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ സേവനം പുനഃസ്ഥാപിച്ചിരിക്കുകയാണ്. പലചരക്കും മറ്റ് അവശ്യ സാധനങ്ങളും മാത്രമാണ് വില്‍ക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിന് തടസമുണ്ടാവില്ലെന്ന് അധികൃതരില്‍ നിന്നും ഉറപ്പ് ലഭിച്ചതോടെയാണ് ഫ്ളിപ്കാര്‍ട്ട് സേവനങ്ങള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്. അവശ്യസേവനങ്ങള്‍ പുനഃരാരംഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

‘പ്രാദേശിക നിയമ നിര്‍വ്വഹണ അധികൃതര്‍ ഞങ്ങളുടെ സപ്ലൈ ചെയിനിന്റെയും ഡെലിവറി എക്സിക്യൂട്ടീവുകളുടെയും സുരക്ഷിതവും സുഗമവുമായ സഞ്ചാരം സാധ്യമാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്, ഞങ്ങളുടെ പലചരക്ക്, അവശ്യ സേവനങ്ങള്‍ ഇന്ന്പുനഃരാരംഭിക്കുകയാണ്, ”കൃഷ്ണമൂര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞു.

Exit mobile version