ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ്; ഉപഭോക്താക്കള്‍ക്കായുള്ള വാട്‌സ്ആപ്പ് നമ്പര്‍ മഞ്ജുവാര്യര്‍ പുറത്തിറക്കി

ഇലക്ട്രോണിക് സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍,മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി ഏതു കടയില്‍ നിന്ന് എന്ത് വാങ്ങിയാലും സമ്മാനമുണ്ടാകാമെന്നതാണ് ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിന്റെ പ്രത്യേകത

കൊച്ചി: കേരളത്തിലെ മാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിന്റെ ഭാഗമാകാന്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കേണ്ട വാട്‌സ്ആപ്പ് നമ്പര്‍ മഞ്ജുവാര്യര്‍ പുറത്തിറക്കി. നാളെ മുതല്‍ ഡിസംബര്‍ 16 വരെ ഏതു കടയില്‍ നിന്നും 1000 രൂപയ്‌ക്കോ അതില്‍ കൂടുതലോ ബില്‍ തുകയുള്ള സാധനം വാങ്ങുന്നവര്‍ക്ക് 99958 11111 എന്ന നമ്പറിലേക്ക് ജികെഎസ്യു എന്ന് ടൈപ്പ് ചെയ്ത് വാട്‌സ്ആപ്പ് ചെയ്ത് സമ്മാന പദ്ധതിയില്‍ ഭാഗമാകാം.

ഇലക്ട്രോണിക് സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍,മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി ഏതു കടയില്‍ നിന്ന് എന്ത് വാങ്ങിയാലും സമ്മാനമുണ്ടാകാമെന്നതാണ് ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിന്റെ പ്രത്യേകത. ജിഎസ്ടി റജിസ്‌ട്രേഷനുള്ള ഏതു വ്യാപാര സ്ഥാപനത്തിനും ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഉത്സവില്‍ പങ്കാളിയാകാം, റജിസ്‌ട്രേഷന്‍ വേണ്ട. ഉപഭോക്താക്കള്‍ക്ക് പരമാവധി ഓഫറുകള്‍ മാത്രം നല്‍കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടതുള്ളത്.

കല്യാണ്‍ ഗ്രൂപ്പ് നല്‍കുന്ന ഒരു കോടിയുടെ ഫ്‌ളാറ്റാണ് ഒന്നാം സമ്മാനം. ദിവസം തോറും ആഴ്ച തോറും സമ്മാനങ്ങളുണ്ട്. പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്ന് 1000 രൂപയുടെ ഡിസ്‌ക്കൗണ്ട് കൂപ്പണ്‍ ലഭിക്കും. കേരളത്തിലെ മാധ്യമ കൂട്ടായ്മയാണ് ജികെഎസ്യു സംഘടിപ്പിക്കുന്നത്.

ആയുഷ്, സാറാസ് സ്‌പൈസസ്, കാഫ്, ക്യൂആര്‍എസ്, പിട്ടാപ്പിള്ളില്‍, ജോസ് ആലൂക്കാസ്, വണ്ടര്‍ലാ, അജ്മല്‍ ബിസ്മി, മൊബൈല്‍ കിംഗ് എന്നീ സ്ഥാപനങ്ങളും മേളയില്‍ പങ്കാളികളാണ്.

Exit mobile version