ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍; ഷവോമി എംഐ മിക്‌സ് 2ന്റെ വില വെട്ടിക്കുറച്ചു

7000 രൂപയുടെ കുറവാണ് ഒക്ടോബര്‍ 10 മുതല്‍ 14വരെ നടക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സില്‍ ഈ ഫോണിന് ലഭിക്കുക

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേസിനോട് അനുബന്ധിച്ച് വന്‍ വിലക്കുറവാണ് ഷവോമി എംഐ മിക്‌സ് 2 ഫ്‌ലാഗ്ഷിപ്പ് മോഡലിന് ലഭിക്കുക. 7000 രൂപയുടെ കുറവാണ് ഒക്ടോബര്‍ 10 മുതല്‍ 14വരെ നടക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സില്‍ ഈ ഫോണിന് ലഭിക്കുക. 29,999 രൂപ ഇപ്പോള്‍ വിപണി വിലയുള്ള ഫോണ്‍ ഈ ദിവസങ്ങളില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 22,999 രൂപയ്ക്ക് ലഭിക്കും. ബിഗ് ബില്ല്യണ്‍ ഡേയില്‍ ഒരു സ്മാര്‍ട്ട്‌ഫോണിന് ലഭിക്കുന്ന ഏറ്റവും വലിയ ഡിസ്‌ക്കൗണ്ടാണിത്.

ഫ്രഞ്ച് ഡിസൈനര്‍ ഫിലിപ്പ് സ്റ്റാര്‍ക്ക് ഡിസൈന്‍ ചെയ്ത ഫോണാണ് എംഐ മിക്‌സ് 2. മെറ്റല്‍ ഗ്ലാസ് യൂണിബോഡി, 5.99 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഒക്ടാകോര്‍ ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസ്സറാണ് ഈ ഫോണിനുള്ളത്. 6ജിബിയാണ് ഈ ഫോണിന്റെ റാം. 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്. 12എംപിയാണ് പിന്നിലെ ക്യാമറ. 5എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

Exit mobile version