ചിത്രീകരണത്തിനിടയില്‍ നടിക്കെതിരെ ഗുണ്ടാ സംഘത്തിന്റെ കൈയ്യേറ്റ ശ്രമം; തടഞ്ഞ മലയാളി ക്യാമറാമാന് ക്രൂരമര്‍ദ്ദനം

ഫിക്സര്‍ എന്ന വെബ് സീരിസ് ചിത്രീകരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്

മുംബൈ: ചിത്രീകരണത്തിനിടയില്‍ നടിയെ ആക്രമിക്കാന്‍ ശ്രമിച്ച ഗുണ്ടാസംഘത്തെ തടഞ്ഞ മലയാളി ക്യാമറമാന് ക്രൂരമര്‍ദ്ദനം. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലാണ് ഗുണ്ടാസംഘത്തിന്റെ ആക്രമത്തിന് ഇരയായത്. ആക്രമത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തിന്റെ തലയില്‍ ആറ് സ്റ്റിച്ചാണ് ഉള്ളത്. പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഫിക്സര്‍ എന്ന വെബ് സീരിസ് ചിത്രീകരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. താനെയിലെ ഫാക്ടറിയില്‍ വെബ് സീരിസ് ചിത്രീകരിക്കുന്നതിനിടെ നാലംഗസംഘം മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു.

നടി മഹി ഗില്ലിനെ അക്രമിക്കാനുള്ള ഗുണ്ടാസംഘത്തിന്റെ ശ്രമത്തെ ചെറുക്കുന്നതിന് ഇടയിലാണ് ക്യാമറാമാനായ ഇദ്ദേഹത്തിന് പരിക്കേറ്റത്. കൈയ്യിലും തലയിലുമാണ് ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റിരിക്കുന്നത്.
അനുമതിയില്ലാതെയാണ് ചിത്രീകരണം നടത്തിയെന്ന് പറഞ്ഞാണ് ഗുണ്ടാസംഘം അക്രമം നടത്തിയത്. അതേസമയം മതിയായ അനുമതി തേടിയ ശേഷമാണ് ചിത്രീകരണം ആരംഭിച്ചതെന്ന് നിര്‍മ്മാതാവ് പറഞ്ഞു.

Exit mobile version