‘കത്രീന തന്റെ ജീന്‍സ് എടുത്തതിനാല്‍ ഒരു ദിവസം മുഴുവന്‍ അടി വസ്ത്രമിട്ട് നില്‍ക്കേണ്ടി വന്നു എനിക്ക്’; അനൈറ്റ ഷറോഫ് അഡ്ജാനി

ഒരു ദിവസം കത്രീനയ്ക്ക് ഉള്ള ഔട്ട്ഫിറ്റുമായി ചെന്നപ്പോഴാണ് താരം തന്നോട് ഈ 'ക്രൂരത' കാട്ടിയതെന്ന് അനൈറ്റ പറഞ്ഞു

ബോളിവുഡ് താരം നേഹ ദൂപിയ നടത്തുന്ന ടോക് ഷോയാണ് ‘ബിഎഫ്എഫ് വിത്ത് വോഗ്ഗ്’. ഇത്തവണ ഈ പരിപാടിയില്‍ അതിഥിയായി എത്തിയത് കത്രീന കൈഫും കൂട്ടുകാരി അനൈറ്റ ഷറോഫ് അഡ്ജാനിയുമാണ്. പരിപാടിയില്‍ താരത്തിനൊപ്പമുള്ള രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഫാഷന്‍ സ്റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമായ അനൈറ്റ.

ഒരു ദിവസം കത്രീനയ്ക്ക് ഉള്ള ഔട്ട്ഫിറ്റുമായി ചെന്നപ്പോഴാണ് താരം തന്നോട് ഈ ‘ക്രൂരത’ കാട്ടിയതെന്ന് അനൈറ്റ പറഞ്ഞു.

കത്രീനയ്ക്ക് വേണ്ടിയുള്ള ഔട്ട്ഫിറ്റുമായി അടുത്ത് ചെന്നപ്പോള്‍, തന്റെ ജീന്‍സ് വളരെ ഇഷ്ടപ്പെട്ടുവെന്നും താന്‍ ആ ജീന്‍സ് അവര്‍ക്ക് നല്‍കണമെന്നും പറയുകയും ചെയ്തു. തുടര്‍ന്ന് താരം തന്റെ ജീന്‍സ് സ്വന്തമാക്കിയതോടെ ആ ദിവസം മുഴുവന്‍ തനിക്ക് അടിവസ്ത്രത്തില്‍ കഴിയേണ്ടി വന്നെന്നുമാണ് അനൈറ്റ നേഹയോട് പറഞ്ഞത്.

ഇതിനുള്ള മറുപടി കത്രീന നല്‍കിയത് ഇങ്ങനെയാണ്, ‘ഞാന്‍ എല്ലായിടത്തു നിന്നും ഷോപ്പ് ചെയ്യുന്ന ഒരാളാണ്. നിങ്ങളെ നോക്കിയപ്പോള്‍, ഞാന്‍ ഷോപ്പ് ചെയ്യുന്ന രീതി പോലെ തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. അത് കൊണ്ട് തന്നെയാണ് ഞാന്‍ അത് നിങ്ങളുടെ കൈയില്‍ നിന്ന് ജീന്‍സ് വാങ്ങിച്ചത്’. സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ‘ഭാരത്’ ആണ് കത്രീനയുടെ തീയ്യേറ്ററുകളിലെത്തുന്ന ചിത്രം.

Exit mobile version