ബൈക്കില്‍ കൂളിങ് ഗ്ലാസും ജാക്കറ്റും ധരിച്ച് കുഞ്ഞ് അറിന്‍; ആരാധകര്‍ക്കായി കുഞ്ഞു മാലാഖയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അസിന്‍

കൂളിങ് ഗ്ലാസും ജാക്കറ്റും ഇട്ട് ബൈക്കില്‍ നല്ല സ്റ്റൈലായി അറിന്‍ ഇരിക്കുന്ന ചിത്രമാണ് അസിന്‍ പങ്കുവെച്ചിരിക്കുന്നത്

സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ വന്ന് ബോളിവുഡിന്റെ ഹൃദയം കവര്‍ന്ന താരമാണ് അസിന്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന അസിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ആരാധകര്‍ക്കായി മകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരസുന്ദരി അസിന്‍.

സോഷ്യല്‍ മീഡിയയിലും അത്ര സജീവമല്ല അസിന്‍. എന്നാല്‍ തന്റെ ജീവിതത്തിലെ നല്ല മൂഹൂര്‍ത്തങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാന്‍ അസിന്‍ മറക്കാറില്ല. അത്തരത്തില്‍ അസിന്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മകള്‍ അരിന്റെ ചിത്രമാണ് അസിന്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ അസിന്‍ തന്റെ മകളുടേതായി പങ്കുവെച്ചിട്ടുളളൂ.

കൂളിങ് ഗ്ലാസും ജാക്കറ്റും ഇട്ട് ബൈക്കില്‍ നല്ല സ്റ്റൈലായി അറിന്‍ ഇരിക്കുന്ന ചിത്രമാണ് അസിന്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിന് പതിനെട്ട് മാസമായി എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തേ കുഞ്ഞിന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Exit mobile version