ജയലളിതയാകാന്‍ ഒരുങ്ങി കങ്കണ; പ്രതിഫലം 24 കോടി; റെക്കോര്‍ഡ് തുക!

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണാവത്ത്. ചിത്രത്തിനായി കങ്കണ പ്രതിഫലമായി വാങ്ങുന്നത് 24 കോടിരൂപയെന്ന് റിപ്പോര്‍ട്ട്. ഏതെങ്കിലും ഒരു ബോളിവുഡ് നടിക്ക് ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലത്തുകയാണ് ഇത്. തമിഴ്, ഹിന്ദി ഭാഷകളിലാണ് സിനിമ ഇറങ്ങുന്നത്. പിറന്നാള്‍ ദിവസം കങ്കണ സിനിമയ്ക്ക് കരാര്‍ ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ തലൈവി എന്നും ഹിന്ദിയില്‍ ജയ എന്നുമാണ് സിനിമയുടെ പേര്. വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കെവി വിജയേന്ദ്ര പ്രസാദ് രചന നിര്‍വ്വഹിക്കും.

കങ്കണയുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞതായി പ്രൊഡ്യൂസര്‍മാര്‍ അറിയിച്ചു. പക്ഷേ, 24 കോടിരൂപ പ്രതിഫലത്തെക്കുറിച്ച് ഇവര്‍ പ്രതികരിച്ചിട്ടില്ല. കങ്കണയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വിദ്യ ബാലന്‍, ഐശ്വര്യ റായ് എന്നിവരെയും ആദ്യം വേഷത്തിനായി പരിഗണിച്ചിരുന്നു. പിന്നീട് പലകാരണങ്ങള്‍ കൊണ്ട് ഇവര്‍ പിന്മാറുകയായിരുന്നു. പക്ഷേ, സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ കങ്കണ സമ്മതമറിയിക്കുകയായിരുന്നെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Exit mobile version