രണ്ട് പതിറ്റാണ്ടിന് ശേഷം മാധുരിയും സഞ്ജയ് ദത്തും വീണ്ടും ഒന്നിക്കുന്നു, ഒപ്പം യുവതാരനിരയും; വൈറലായി ‘കലങ്ക്’ ടീസര്‍

അടുത്ത മാസം 17ന് ചിത്രം തീയ്യേറ്ററുകളിലെത്തും

വന്‍ താരനിരയുമായി എത്തുന്ന ബോളിവുഡ് ചിത്രം ‘കലങ്കി’ന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാധുരി ദീക്ഷിത്, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത്, അദിത്യ റോയ് കപൂര്‍, വരുണ്‍ ധവാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രണ്ട് പതിറ്റാണ്ടിന് ശേഷം മാധുരിയും സഞ്ജയ് ദത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

1940കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സഫര്‍, രൂപ്, ബഹാര്‍ ബീഗം, ബല്‍രാജ് ചൗധരി, ദേവ്, സത്യ ചൗധരി എന്നീ ആറ് കഥാപാത്രങ്ങളിലൂടെ മനോഹരമായൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ശ്രീദേവിക്കായി കരുതിവെച്ച കഥാപാത്രമാണ് മാധുരി ദീക്ഷിത് ചെയ്യുന്നത്. അഭിഷേക് വര്‍മനാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത മാസം 17ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version