ചൈനയിലും വിജയം കൊയ്യാന്‍ ഒരുങ്ങി ആയുഷ്മാന്‍ ഖുറാന; ‘അന്ധാധുന്‍’ ചൈനീസിലേക്ക്

'അന്ധാധുന്‍' ചൈനയില്‍ 'പിയാനോ പ്ലെയര്‍' എന്ന പേരിലാണ് എത്തുന്നത്

കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡ് ഹിറ്റ് ചിത്രമായ ‘അന്ധാധുന്‍’ ചൈനീസിലേക്ക്. ശ്രീറാം രാഘവന്‍ ആയുഷ്മാന്‍ ആയുഷ്മാന്‍ ഖുറാനെ നായകനാക്കി ഒരുക്കിയ ത്രില്ലര്‍ സ്വഭാവത്തിലുള്ള ഹിറ്റ് ചിത്രമാണ് ‘അന്ധാധുന്‍’. രാധിക ആപ്‌തേ ആയിരുന്നു ചിത്രത്തിലെ നായിക. തബുവായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

‘അന്ധാധുന്‍’ ചൈനയില്‍ ‘പിയാനോ പ്ലെയര്‍’ എന്ന പേരിലാണ് എത്തുന്നത്. ചിത്രത്തിന്റെ ചൈനീസ് പതിപ്പിന്റെ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ ലഭിച്ച വിജയം ചൈനയിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ഗാനങ്ങള്‍ ഒഴികെയുള്ളവ ചൈനീസിലേക്ക് ഡബ്ബ് ചെയ്ത് മാറ്റിയിട്ടുണ്ട്.

Exit mobile version