‘മെലിഞ്ഞ ശരീരമാണോ സ്ത്രീ സൗന്ദര്യം? നിങ്ങളെ വിലകുറച്ച് കാണുന്ന എന്തിനോടും ഗുഡ്‌ബൈ പറയാനുള്ള സമയമായിരിക്കുന്നു’; വനിതാ ദിനത്തില്‍ വൈറലായി വിദ്യാ ബാലന്റെ പോസ്റ്റ്

ഏവര്‍ക്കും സ്വന്തം ശരീരത്തെ കുറിച്ച് ബോധ്യം വരാനുള്ള പോസ്റ്റാണ് വിദ്യ ബാലന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്

വനിതാ ദിനത്തില്‍ ആശംസകളുമായി ബോളിവുഡ് നടി വിദ്യാബാലന്‍. മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് താരം വനിതാ ദിനത്തില്‍ ആശംസകളുമായി എത്തിയത്. സ്ത്രീയുടെ സൗന്ദര്യമെന്നത് മെലിഞ്ഞ ശരീരമാണെന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുള്ള കിടിലന്‍ മറുപടി ആണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ നല്‍കിയിരിക്കുന്നത്. ഏവര്‍ക്കും സ്വന്തം ശരീരത്തെ കുറിച്ച് ബോധ്യം വരാനുള്ള പോസ്റ്റാണ് വിദ്യ ബാലന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

‘മെലിയാനോ, ആകര്‍ഷണീയമാവാനോ, സ്മാര്‍ട്ടോ ഹോട്ടോ, കൂളോ ആയി മാറാനോ, കൂടുതല്‍ സമ്പന്നതയോ വിജയമോ കൈവരിക്കുന്നത് വരെയോ കാത്തിരിക്കേണ്ട. നിങ്ങളെ വിലകുറച്ചു കാണുന്ന ഏത് വിലയിരുത്തലിനോടും ഗുഡ്‌ബൈ പറയാനുള്ള സമയമായിരിക്കുന്നു. ഞാന്‍ നല്ലതല്ല എന്ന് പറയുന്ന നിങ്ങളിലെ ആന്തരിക വിമര്‍ശകനോട് നിങ്ങള്‍ക്കിനി പോകാം എന്ന് പറയാം. നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷന്‍ ഉണ്ടാവണമെന്നില്ല. ഇന്ന് നിങ്ങള്‍ക്കേറ്റവും മികച്ചത് ആകാന്‍ പറ്റില്ലെങ്കില്‍ അത് നാളെയുമാവാം’ എന്നാണ് വിദ്യ കുറിച്ചത്.

മിഷന്‍ മംഗള്‍ ആണ് വിദ്യയുടെ അടുത്ത ബോളിവുഡ് ചിത്രം. ശരീരം വണ്ണം വച്ചതിനെ തുടര്‍ന്ന് പല തവണ ബോഡി ഷെയ്മിങിന് ഇരയായിട്ടുള്ള വ്യക്തി കൂടിയാണ് വിദ്യ ബാലന്‍. എന്നാല്‍ തന്റെ ശരീരം എങ്ങനെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് താനാണ് എന്ന് പറഞ്ഞാണ് വിദ്യ വിമര്‍ശകരുടെ വായടപ്പിച്ചത്.

Exit mobile version