സാരെ ജഹാംസെ അച്ഛാ; രാകേഷ് ശര്‍മ്മയായി കിങ് ഖാന്‍

ഇന്ത്യയുടെ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ആണ് രാകേഷ് ശര്‍മ്മയായി വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം തുടങ്ങും. 2019 ഫെബ്രുവരിയിലായിരിക്കും ചിത്രീകരണം തുടങ്ങുക.

സാരെ ജഹാംസെ അച്ഛാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിലെ നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ജും രാജാബാലിയാണ് ചിത്രം സംവിധാനം ചെയ്യുക. മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുള്ളനായി എത്തുന്ന സീറോ ആണ് ഷാരൂഖ് ഖാന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.

Exit mobile version