കൊള്ളക്കാരനായി സുശാന്ത് സിങ് രജ്പുത്; ‘സോഞ്ചിരിയ’ നാളെ തീയ്യേറ്ററുകളിലേക്ക്

കൊള്ളക്കാരുടെ കഥയാണ് ചിത്രം പറയുന്നത്

സുശാന്ത് സിങ് രജ്പുത് കൊള്ളക്കാരനായി എത്തുന്ന ബോളിവുഡ് ചിത്രം നാളെ തീയ്യേറ്ററുകളില്‍ എത്തും. ഉട്താ പഞ്ചാബ്, ദേദ് ഇഷ്‌കിയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഭിഷേക് ചൗബിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

ഭൂമി പട്നേക്കര്‍, മനോജ് ബജ്പയ്, രണ്‍വീര്‍ ഷോറേയ്, അഷുതോഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൊള്ളക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

Exit mobile version