ബൈക്കില്‍ ചീറി പാഞ്ഞ് പ്രഭാസ്; ‘സഹോ’യുടെ ‘മിനി’ ടീസര്‍ പുറത്തുവിട്ടു

ചിത്രത്തിലെ നായികയായ ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് 'മിനി' ടീസര്‍ പങ്കുവെച്ചത്

ബാഹുബലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ‘സഹോ’യുടെ ‘മിനി’ ടീസര്‍ പുറത്തുവിട്ടു. പതിനഞ്ച് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബൈക്കില്‍ ചീറിപ്പായുന്ന പ്രഭാസ് ആണ് ഉള്ളത്. ചിത്രം കിടിലന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ഈ വീഡിയോ നല്‍കുന്ന സൂചന.

ചിത്രത്തിലെ നായികയായ ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് ‘മിനി’ ടീസര്‍ പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഈ വീഡിയോ ഷെയര്‍ ചെയ്തത്. തന്റെ ജന്മദിനമായ മാര്‍ച്ച് 3ന് ‘ഷേഡ്‌സ് ഓഫ് സാഹോ’ എന്ന പേരില്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ കൂടി പുറത്തിറങ്ങുമെന്നും ശ്രദ്ധ കപൂര്‍ കുറിച്ചു.

പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രാഫര്‍ കെന്നി ബേറ്റ്‌സ് ആണ് ചിത്രത്തിന് വേണ്ടി സ്റ്റണ്ട് സീനുകള്‍ ഒരുക്കിയിരിക്കുന്നത്. തെലുങ്ക് സംവിധായകനായ സുജീത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജാക്കി ഷ്റോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, അരുണ്‍ വിജയ്, മുരളി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 15ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version