അജയ് ദേവ്ഗണ്‍ ചിത്രം ‘ടോട്ടല്‍ ധമാല്‍’ 100 കോടി ക്ലബ്ബിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം അനില്‍ കപൂറും മാധുരി ദീക്ഷിതും ഒന്നിച്ച ചിത്രം കൂടിയാണിത്

അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘ടോട്ടല്‍ ധമാല്‍’ നൂറുകോടി ക്ലബ്ബിലേക്ക്. റിലീസ് ദിനം തന്നെ ചിത്രം കരസ്ഥമാക്കിയത് 16.50 കോടി രൂപയാണ്. നിലവില്‍ ചിത്രം ആകെ 72.25 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. വൈകാതെ തന്നെ ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംനേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീണ്ട ഇടവേളയ്ക്ക് ശേഷം അനില്‍ കപൂറും മാധുരി ദീക്ഷിതും ഒന്നിച്ച ചിത്രം കൂടിയാണിത്. റിതേഷ് ദേശ്മുഖ്, അനില്‍ കപൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. ഇന്ദ്രകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

Exit mobile version