അനുഷ്‌ക ശര്‍മ്മയ്ക്കും അപര! താരത്തിന്റെ അപരയെ കണ്ട് ഞെട്ടി ആരാധകര്‍

അമേരിക്കന്‍ ഗായികയായ ജൂലിയ മൈക്കല്‍സിനാണ് ബോളിവുഡ് സുന്ദരിയുടെ രൂപസാദൃശ്യം

സോഷ്യല്‍ മീഡിയ പലപ്പോഴും പല അദ്ഭുതങ്ങളും കാണിച്ചു തരാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ബോളിവുഡ് താര സുന്ദരി അനുഷ്‌ക ശര്‍മ്മയുടെ അപരയാണ്. അമേരിക്കന്‍ ഗായികയായ ജൂലിയ മൈക്കല്‍സിനാണ് ബോളിവുഡ് സുന്ദരിയുടെ രൂപസാദൃശ്യം.

അനുഷ്‌കയുടെയും ജൂലിയയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ജൂലിയ മൈക്കിള്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച ഫോട്ടോയാണ് അനുഷ്‌ക ശര്‍മ്മയുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ജുലിയയെ പോലെ അനുഷ്‌ക മുടിക്ക് നിറം മാറ്റിയാല്‍ ഇരുവരെയും കാണാന്‍ ഒരുപോലെയിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ടുപേരേയും കാണാന്‍ ഇരട്ട സഹോദരിമാരെ പോലെയുണ്ടെന്ന് ചില ആരാധകര്‍ പറയുന്നത്.

Exit mobile version