പുത്തന്‍ സിനിമകള്‍ 100 കോടി ക്ലബില്‍; എന്നാല്‍ ഇനി റിയല്‍ എസ്‌റ്റേറ്റില്‍ ഒരു കൈ നോക്കാമെന്ന് ആലിയ ഭട്ട്! താരമായി കോടികളുടെ പുത്തന്‍ വീട്!

റിയല്‍ എസ്‌റ്റേറ്റ് രംഗവും എന്നും അഭേദ്യമായ ബന്ധമാണ് സൂക്ഷിക്കുന്നത്.

ബോളിവുഡും റിയല്‍ എസ്‌റ്റേറ്റ് രംഗവും എന്നും അഭേദ്യമായ ബന്ധമാണ് സൂക്ഷിക്കുന്നത്. പുതിയ സിനിമകള്‍ വന്‍വിജയം നേടിയാല്‍ പ്രതിഫലം വര്‍ധിപ്പിച്ച് ഭൂമിയും വസ്തുക്കളും വാങ്ങിക്കൂട്ടി റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിലസുന്ന ബോളിവുഡ് താരങ്ങള്‍ പതിവു കാഴ്ചയാണ്.

ഇതിനിടെയാണ് ആലിയ ഭട്ട് വാങ്ങിയ പുത്തന്‍ വീട് വാര്‍ത്തകളില്‍ താരമാകുന്നത്. രണ്‍ബീര്‍ കപൂറുമായുള്ള പ്രണയത്തിനു ശേഷം ആലിയ തൊടുന്നതെല്ലാം പൊന്നാകുന്നു എന്നാണ് ബോളിവുഡിലെ സംസാരം. മുംബൈയിലെ സെലിബ്രിറ്റി കോളനിയായ ജൂഹുവിലാണ് ആലിയ വീണ്ടും കോടികള്‍ വാരിയെറിഞ്ഞ് ഫ്‌ളാറ്റ് സ്വന്തമാക്കിയത്. ഇവിടെ താരങ്ങള്‍ പലപ്പോഴും ലേലത്തുകയ്ക്കാണ് ഇഷ്ടഫ്‌ളാറ്റുകള്‍ സ്വന്തമാക്കുക. 7 കോടി മുതല്‍ ഫ്‌ളാറ്റുകള്‍ ലഭിക്കുമ്പോള്‍ 13 കോടി വാരിയെറിഞ്ഞാണ് ഒന്നാം നിലയിലുള്ള 2300 ചതുരശ്രയടിയുള്ള 4 BHK ഫ്‌ലാറ്റ് ആലിയ സ്വന്തമാക്കിയതെന്നാണ് വാര്‍ത്ത. 65 ലക്ഷത്തോളം രൂപ റജിസ്‌ട്രേഷന്‍ ഇനത്തിലും ചെലവായി.

മൂന്നു വര്‍ഷം മുന്‍പ് ഇതേ ഭവനസമുച്ചയത്തില്‍ ആലിയ രണ്ടു ഫ്‌ളാറ്റുകള്‍ വാങ്ങിയിരുന്നു. അന്ന് രണ്ടു ഫ്‌ളാറ്റുകള്‍ക്കും കൂടി 8 കോടിയാണ് ചെലവഴിച്ചത്. സഹോദരി ഷഹീന്‍ ഭട്ടിനൊപ്പമായിരിക്കും ആലിയ ഇവിടേക്ക് താമസം മാറുക എന്നാണ് വാര്‍ത്തകള്‍.

Exit mobile version