ഇന്ത്യയുടെ ധീര ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ‘ഉറി’; ട്രെയിലര്‍ പുറത്തിറങ്ങി

യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം തന്നെ 80 ലക്ഷത്തിലധികം പേരാണ് കണ്ടത്

ആദിത്യ ധര്‍ ജമ്മൂ കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രം ‘ഉറി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിക്കി കൗശലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യാമി ഗൗതം, കൃതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

2016 സെപ്റ്റംബര്‍ 18 നായിരുന്നു ഉറി ഭീകരാക്രമണം നടന്നത്. ഇന്ത്യയുടെ പതിനേഴ് ജവന്മാരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ 45 ഭീകരരാണ് കൊല്ലപ്പെട്ടത്.

ഉറിയിലുണ്ടായ മിന്നലാക്രമണത്തിന്റെ നേര്‍ചിത്രം തന്നെയാണ് ‘ഉറി’ എന്ന ചിത്രത്തിന്റെ പ്രമേയവും. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം തന്നെ 80 ലക്ഷത്തിലധികം പേരാണ് കണ്ടത്. 2019 ജനുവരി 11 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version