റെനോയുടെ ആദ്യ ഇലക്ട്രിക് കാര്‍ റെനോ ക്വിഡ് ഇലക്ട്രിക് ഏപ്രില്‍ 16ന് അവതരിപ്പിക്കും

റെനോയുടെ ആദ്യ ഇലക്ട്രിക് കാറായ ക്വിഡ് ഇലക്ട്രിക് ഏപ്രില്‍ 16ന് അവതരിപ്പിക്കും. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളാണ് റെനോ. ഈ വാഹനം പുറത്തിറക്കുന്നത് ഷാങ്ങ്ഹായി മോട്ടോര്‍ ഷോയിലാണ്. ഇക്വിഡ് വികസിപ്പിച്ചിരിക്കുന്നത് ചൈനയിലെ ഡോങ്ങ്‌ഫെങ്ങ് മോട്ടോഴ്‌സുമായി ചേര്‍ന്നാണ്.

ക്വിഡിന്റെ ഇലക്ട്രിക് K- ZE കണ്‍സെപ്റ്റ് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത് 2018 പാരീസ് ഓട്ടോഷോയിലാണ്. ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത് ക്വിഡിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ്. നിരവധി സൗകര്യങ്ങള്‍ നിറഞ്ഞതായിരിക്കും ഈ വാഹനമെന്നാണ് സൂചന. ചൈനയിലായിരിക്കും ഈ വാഹനം ആദ്യഘട്ടത്തില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ഇതിന് പിന്നാലെ ബ്രസീല്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളിലേക്കും എത്തും.

ഇതിന് റെഗുലര്‍ ക്വിഡുമായി രൂപത്തില്‍ സാമ്യമുണ്ടെങ്കിലും മുന്‍വശത്ത് കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍വശത്തെ പുതുമ വളരെ നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ്. ഗ്രില്ലിലും വി ഷേപ്പഡ് ക്രോമിയം ലൈനുകള്‍ നല്‍കിയിട്ടും ണ്ട്.

പുതിയ ഡിസൈനിലുള്ള ബമ്പറും എല്‍ഇഡി ടെയ്ല്‍ ലാമ്പും പിന്‍ഭാഗത്ത് മാറ്റം ഒരുക്കുന്നുണ്ട്. ഇലക്ട്രിക് ക്വിഡില്‍ അലോയി വീലുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. റെനോയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഒറ്റത്തവണ ചാര്‍ജിലൂടെ 250 കിലോമീറ്റര്‍ ഓടാനുള്ള ശേഷി ഉണ്ടാകുമെന്നാണ് വിവരം. ഇതിന് പുറമെ ഡുവര്‍ ചാര്‍ജിങ്ങ് സംവിധാനവും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്.

Exit mobile version