കൂളറും കുടിക്കാന്‍ വെള്ളവും ; യാത്രക്കാര്‍ക്ക് കൗതുകമായി ഹൈടെക് ഓട്ടോ

സിസിടിവി, ദാഹിക്കുമ്പോള്‍ കുടിക്കാന്‍ വെള്ളം, വാര്‍ത്തകള്‍ അറിയാം പാട്ടുകേള്‍ക്കാം കൃത്യമായി വഴി കണ്ടെത്താന്‍ ജിപിഎസ് സംവിധാനവും, ചൂടറിയ കാലാവസ്ഥയില്‍ എയര്‍ കൂളറും സൗജന്യ വൈഫൈയും ഈ ഓട്ടോയില്‍ ലഭ്യമാണ്

ഒല്ലൂര്‍: ഒരുപാട് സൗകര്യങ്ങള്‍ ഒരുക്കി തൃശൂര്‍ നഗരത്തില്‍ ഹൈടെക് ഓട്ടോ. കുട്ടനെല്ലൂര്‍ സ്വദേശി കുന്നത്തുള്ളി അനില്‍കുമാറിന്റെ ഓട്ടോയാണ് യാത്രകര്‍ക്ക് കൗതുകകരമായ ഒത്തിരി സൗകര്യങ്ങളോടെ നിരത്തില്‍ ഇറങ്ങിയിരിക്കുന്നത്. സിസിടിവി, ദാഹിക്കുമ്പോള്‍ കുടിക്കാന്‍ വെള്ളം, വാര്‍ത്തകള്‍ അറിയാം പാട്ടുകേള്‍ക്കാം കൃത്യമായി വഴി കണ്ടെത്താന്‍ ജിപിഎസ് സംവിധാനവും, ചൂടറിയ കാലാവസ്ഥയില്‍ എയര്‍ കൂളറും സൗജന്യ വൈഫൈയും ഈ ഓട്ടോയില്‍ ലഭ്യമാണ്.

എന്നാല്‍ സലൗകര്യങ്ങള്‍ കൂടുമ്പോള്‍ ചാര്‍ജ് കൂടുമെന്ന് പേടി വേണ്ട. സാധാരണ ഓട്ടോ ചാര്‍ജ് തന്നെയാണ് ഇതിനും ഈടാക്കുന്നത്. രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെ 12 മണിക്കൂര്‍ ജോലി. സിസിടിവിക്കു വേണ്ടി 4 ക്യാമറകളും ഒരു ഹാര്‍ഡ് ഡിസ്‌ക്കും മോണിറ്ററും സജ്ജമാക്കിയിരിക്കുന്നത്.

Exit mobile version