ലോസ് ആഞ്ജലസ്: കടല്‍ സിംഹത്തെ വായിലൊതുക്കിയ തിമിംഗലത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തി മറൈന്‍ ബയോളജിസ്റ്റായ ചേയ്സ് ഡെക്കര്‍. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഫോട്ടോഗ്രാഫര്‍ പലപ്പോഴും തങ്ങള്‍ക്ക് ചുറ്റുമുള്ളതെല്ലാം ക്യാമറയില്‍ പകര്‍ത്താന്‍ ഒരു മടിയും കാട്ടാറില്ല. ഇങ്ങനത്തെ ചില കൗതുകമായ കാര്യങ്ങള്‍ കാണുന്നത് തന്നെ ചുരുക്കം ചില സന്ദര്‍ഭങ്ങളിലാണ്. ഫോട്ടോഗ്രാഫര്‍ സാധാരണയായി ഇത്തരം ദൃശ്യങ്ങള്‍ തങ്ങളുടെ കണ്ണുകള്‍ക്കപ്പുറം കാണിക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരം ഒരു ഫോട്ടോഗ്രാഫറിന്
ഉത്തമ ഉദാഹരണമാണ് ഡെക്കര്‍. തന്റെ യാത്രയ്ക്കിടെ കണ്ട കഴ്ച്ച ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.
കാലിഫോര്‍ണിയയിലെ മോണ്ടറിക്കു സമീപമുള്ള സമുദ്രഭാഗത്തുനിന്നാണ് ഡെക്കര്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. ജലോപരിതലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന തിമിംഗലത്തിന്റെ തലഭാഗമാണ് ചിത്രത്തിലുള്ളത്. പിളര്‍ന്ന വായില്‍ പെട്ടിരിക്കുന്ന കടല്‍ സിംഹത്തെ വിഴുങ്ങാന്‍ ശ്രമിക്കുകയാണ് തിമിംഗലം. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.