കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണയിക്കാനാവാത്ത വിധം കുംഭങ്ങള്‍ , അമ്പരപ്പില്‍ ഗവേഷണ ലോകം

ഗവേഷണത്തിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്ന് നിര്‍ണ്ണയിക്കാനാവാത്ത വിധം നിധി കണ്ടെത്തി. നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് നിധി ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. കടലിന്റെ ആഴങ്ങളില്‍ ഒരു കൂട്ടം കപ്പലുകളും ഒപ്പം പ്രവചി ക്കാന്‍ ആവാത്ത വിധം നിധിയും കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് ഗവേഷണലോകം.

പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് നിധി ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. കോടാനു കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള നിധിയാണ് കടല്‍പ്പുറ്റുകള്‍ക്കിടയില്‍ കണപ്പെട്ടത്. കടലിന്റെ
ആഴങ്ങളിലേക്ക് ഒരു നഗരവും അതിന്റെ സമ്പാദ്യവും ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഒരു കാലത്ത് മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള വ്യാപാരത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ഹെറാക്ലിയണ്‍ നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു ഇത്. എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളിലേക്ക് ഏറെ സമ്പന്നമായിരുന്ന ഈ നഗരം മറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഏകദേശം 1200 വര്‍ഷം പഴക്കമുള്ള ഈ നഗരത്തിലെ സുപ്രധാനമായൊരു ക്ഷേത്രത്തില്‍ നിന്നാണ് ഈ നിധിശേഖരം കണ്ടെത്തിയത്.

മൈലുകളോളം പരന്നു കിടക്കുന്നതായിരുന്നു പുരാതന ഹെറാക്ലിയണ്‍ നഗരം. ഇതില്‍ ഈജിപ്തിന്റെ വടക്കന്‍ തീരത്തായിരുന്നു പര്യവേക്ഷണം. ഈജിപ്തില്‍ നിന്നും യൂറോപ്പില്‍ നിന്നുമുളള ഏകദേശം 2000 മറൈന്‍ ആര്‍ക്കിയോളജിസ്റ്റുകളാണ് ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തോടൊപ്പം ഒട്ടേറെ ചെറുകപ്പലുകളും കണ്ടെത്തിയിരുന്നു. ഇതിനകത്തായിരുന്നു സ്വര്‍ണ്ണം, വെങ്കലം എന്നിവ കൊണ്ടു നിര്‍മ്മിച്ച കമ്മലുകളും മോതിരങ്ങളും വന്‍തോതില്‍ കണ്ടെത്തി.

Exit mobile version