വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറി വിമാനം പറത്താന്‍ ശ്രമിച്ച് 13കാരന്‍; ശിക്ഷ വിധിച്ച് അധികൃതര്‍

ബീജിങ്: 13 വയസുകാരന്‍ വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറി വിമാനം പറത്താന്‍ ശ്രമിച്ചു. പയ്യന്‍ രണ്ട് വിമാനം പറത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അധികൃതരുടെ കൈയില്‍പ്പെട്ട പയ്യന്റെ ബന്ധുക്കളില്‍ നിന്ന് നാശനഷ്ടത്തിന് 8000 ഈടാക്കുകയും ഒപ്പം വിമാനം പറത്താനുള്ള പരിശീലനം നല്‍കാനും അധികൃതര്‍ തീരുമാനിച്ചു.

ചൈനയിലെ ഹുസോ നഗരത്തിലെ പ്രാദേശിക വിമാനത്താവളത്തില്‍ ജൂണ്‍ 15-നായിരുന്നു സംഭവം. രാത്രിയോടെ വിമാനത്താവളത്തില്‍ കടന്ന 13-കാരന്‍ രണ്ട് ചെറു വിമാനങ്ങള്‍ പറത്താന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം പറത്താന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാവേലികളില്‍ ഇടിച്ചുനിന്നു. പിന്നീട് മറ്റൊരു വിമാനത്തില്‍ പയ്യന്‍ ‘പരീക്ഷണ പറക്കല്‍’ നടത്തി.

പയ്യന്റെ സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ എല്ലാം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ പയ്യന് അധികൃതര്‍ ചെറിയ ശിക്ഷയും നല്‍കി. അവിടെ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് 8000 രൂപയാണ് പയ്യന്റെ ബന്ധുക്കളില്‍ നിന്ന് ഈടാക്കിയത്. ഒപ്പം വിമാനം പറത്താനുള്ള പരിശീലനവും നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചു. എന്തായാലും 13കാരന്റെ സാഹസിക പ്രകടനം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് അധികൃതര്‍.

Exit mobile version