ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയതായി അമേരിക്ക

വാഷിങ്ടണ്‍: ഇറാന്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയതായി അമേരിക്ക.
ബുധനാഴ്ച ഉച്ചക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് കടക്കുമ്പോളാണ് ഇറാന്റെ ബോട്ടുകള്‍ അവയ്ക്കരുകില്‍ എത്തിയത്. എണ്ണക്കപ്പല്‍ ഗതിമാറ്റി ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എണ്ണക്കപ്പലിന് അകമ്പടിയായുണ്ടായിരുന്ന ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതോടെ ബോട്ടുകള്‍ ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും അമേരിക്ക അറിയിച്ചു.

അതേസമയം സിറിയയിലേക്ക് എണ്ണ കൊണ്ടുപോയിരുന്ന ഇറാന്റെ കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തതിന് പ്രതികാരമായി ബ്രിട്ടന്റെ കപ്പല്‍ പിടിക്കുമെന്ന് ഇറാന്‍ സൈന്യം ഭീഷണി മുഴക്കിയിരുന്നു. അതിഭീകരമായ തിരിച്ചടിയുണ്ടാകുമെന്ന്, മതപുരോഹിതരടങ്ങിയ വിദഗ്ധ സമിതിയില്‍ അംഗമായ അലി മൗസവി ജസയേരിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Exit mobile version