മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കടല്‍ത്തീരങ്ങളില്‍ കണ്ടെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രലോകം

നുഷ്യമാംത്സം കാര്‍ന്ന് തിന്നുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് മനുഷ്യവാസമുള്ള മേഖലയില്‍ സജീവമാകുന്നത്

ന്യൂജേഴ്‌സി: കടല്‍ത്തീരങ്ങളില്‍ മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയയെ കണ്ടെത്തി. ആഗോളതാപനം മൂലം സമുദ്ര ജലത്തിന് ചൂട് കൂടുന്നതാണ് ഇവ തീരത്തോട് അടുക്കാന്‍ കാരണമെന്നാണ്
ഗവേഷകരുടെ സൂചന. മനുഷ്യമാംത്സം കാര്‍ന്ന് തിന്നുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് മനുഷ്യവാസമുള്ള മേഖലയില്‍ സജീവമാകുന്നത്.

അമേരിക്കയില്‍ ഇവയുടെ ആക്രമണത്തില്‍ അംഗവൈകല്യം വരുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചതിന് പിന്നാലെ നടത്തിയ അന്വേഷത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്. 2017 ന് മുന്‍പുള്ള വേനല്‍ക്കാലത്തെ അപേക്ഷിച്ച് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം കൂടിയെന്നാണ് ന്യൂജേഴ്‌സിയിലെ കൂപ്പര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വ്യക്തി.

മെക്‌സിക്കോ ഉള്‍ക്കടലിലെ ചില മേഖലകള്‍ പോലെ കടലിലെ താപനില 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊള്‍നിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇന്ന് കടലിന്റെ കിഴക്കന്‍ തീരത്തേക്കും ഇവ മാറിയതായി കണ്ടെത്തി. കടലിലെ ഉപ്പുവെള്ളത്തിലോ,കടലും മറ്റ് ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളിലോ കുളിക്കാനിറങ്ങുന്നവരിലാണ് ഈ ബാക്ടീരിയയുടെ സന്നിദ്ധ്യം ഉണ്ടാവുക. ശരീരത്തിലുള്ള ചെറിയ മുറിവുകളില്‍ കൂടിയാണ് ഇവ മനുഷ്യരെ ബാധിക്കുന്നത്.

ദേഹത്ത് ഒരു ചുവന്ന തടിപ്പ് ഉണ്ടാകുകയും വളരെ പെട്ടെന്ന് അതു വലുതാകുകയും പിന്നീട് മാംസം അഴുകാനും തുടങ്ങും. പലപ്പോഴും ഈ ഭാഗം മുറിച്ചുകളയേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അമേരിക്കയില്‍ ഓരോ വര്‍ഷവും കുറഞ്ഞത് 250 പേരെയെങ്കിലും ഈ ബാക്ടീരിയ ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ജലമലിനീകരണത്തിന്റെ തോത് കൂടിയതോടെ ഇതിനുള്ള സാധ്യതയും ഏറെയാണ്.

കടല്‍ മത്സ്യങ്ങള്‍ക്ക് ബാക്ടീരിയ ബാധയേറ്റാല്‍ അതിലൂടെയും മനുഷ്യരിലേക്ക് ബാക്ടീരിയ ബാധ ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഞണ്ടുകളിലും കക്കകളിലുമാണ് സാധാരണ ഈ മാരക ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. വൊള്‍നിഫിക്കസില്‍ നിന്ന് അണുബാധയുണ്ടാവുന്നതില്‍ ഏറിയ പങ്കും പുരുഷന്മാരാണ്.

പരമ്പരാഗതമായി കാണുന്ന മേഖലയില്‍ നിന്നു മാറി വൊള്‍നിഫിക്കസ് പുതിയ ഇടങ്ങളിലേക്കെത്തിയതോടെ അമേരിക്കയില്‍ ഇതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ച് ഡോക്ടര്‍മാര്‍ക്കും ബോധവല്‍ക്കരണം നല്‍കിത്തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version