കാണികളെ അമ്പരപ്പിച്ച് കാര്‍കൂന്തല്‍; വീഡിയോ വൈറല്‍

മോഡേണ്‍ സുന്ദരിക്കും ട്രഡീഷനല്‍ സുന്ദരിക്കും മുടിയോടുള്ള ഇഷ്ടത്തിന്റെ കാര്യത്തില്‍ ഒരേ മനസ്സാണ്. ആരോഗ്യവും ഭംഗിയും ഉള്ള മുടിയാണ് ഓരോ സ്ത്രീയും മോഹിക്കുന്നത്.

നിലത്ത് വീണിഴയുന്ന മുടിയെന്നൊക്കെ കവിതകളിലോ കഥകളിലോ ഇങ്ങനെ പറഞ്ഞുപോകാമെന്നതല്ലാതെ, തറയില്‍ വരെ മുട്ടാന്‍ തരത്തില്‍ നീളമുള്ള കാര്‍കൂന്തലൊന്നും അത്ര എളുപ്പത്തില്‍ കാണാന്‍ കിട്ടാറില്ല.

എന്നാലിതാ കണ്ണ് നിറച്ച് കാണാന്‍ നല്ല അസ്സല്‍ കാര്‍കൂന്തല്‍.’ഫാഷന്‍ എവരിഡേ’എന്ന ഫെയ്സ്ബുക്ക് പേജില്‍ വന്ന ഒരു വീഡിയോ ആണിത്. ബെല്ലി ഡാന്‍സറും മോഡലുമായ അന്ന ബെല്ലയാണ് ഈ മുടിയുടെ ഉടമ. വീഡിയോ പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനായിരക്കണക്കിന് ലൈക്കും എണ്ണായിരത്തോളം ഷെയറുമാണ് വീഡിയോന് ലഭിച്ചത്.

Exit mobile version