ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്കേറ്റു, രണ്ടു പേരെ കാണാതായി

റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയില്‍ നിന്ന് 400 കിലോമീറ്റര്‍ കിഴക്ക് നിസ്‌ന്യോ നാവ്‌ഗോര്‍ഡ് മേഖലയിലുള്ള ക്രിസ്റ്റാല്‍ എന്ന സ്ഫോടക വസ്തു ഫാക്ടറിയില്‍ ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്

മോസ്‌കോ: മോസ്‌ക്കോയില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ 79ഓളം പേര്‍ക്ക് പരിക്കേറ്റു രണ്ടു പേരെ കാണാതായി. റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയില്‍ നിന്ന് 400 കിലോമീറ്റര്‍ കിഴക്ക് നിസ്‌ന്യോ നാവ്‌ഗോര്‍ഡ് മേഖലയിലുള്ള ക്രിസ്റ്റാല്‍ എന്ന സ്ഫോടക വസ്തു ഫാക്ടറിയില്‍ ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സമീപത്തുള്ള 200ഓളം വീടുകളുടെ ജനലുകള്‍ തകര്‍ന്നു.

Exit mobile version