സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ തെക്ക് ഭാഗത്തെ കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോള്‍ഡക് ജില്ലയിലാണ് സ്ഫോടനമുണ്ടായതെന്നു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ തെക്ക് ഭാഗത്തെ കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോള്‍ഡക് ജില്ലയിലാണ് സ്ഫോടനമുണ്ടായതെന്നു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴു മണിയോടെയാണ് സ്‌ഫോടനമുണ്ടായതെന്നും രണ്ടു പേര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ കൊല്ലപ്പെട്ടതായും കാണ്ഡഹാര്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് മീഡിയ ഓഫീസ് മേധാവി ജമാല്‍ നാസിര്‍ ബരിക്‌സായി അറിയിച്ചു.

Exit mobile version