ശ്രീലങ്ക സ്‌ഫോടനം; രണ്ട് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി സ്ഥിരീകരണം

കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടന പരമ്പരയില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി സ്ഥിരീകരണം. വെമുറായ് തുള്‍സീറാം, എസ് ആര്‍ നാഗരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ശ്രീലങ്കയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഒമ്പതായി.

സ്‌ഫോടനങ്ങളില്‍ 290 പേര്‍ മരിച്ചെന്നാണ് ഇതുവരെ വന്ന കണക്ക്. സംഭവത്തില്‍ അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുള്‍പ്പടെ എട്ടിടങ്ങളില്‍ സ്‌ഫോടനമുണ്ടായത്.

ശ്രീലങ്കന്‍ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള നാല് ജെഡിഎസ് പ്രവര്‍ത്തകര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു. മൂന്ന് പേരെ കാണാനില്ലെന്നും കുമാരസ്വാമി അറിയിച്ചു

Exit mobile version