ചത്ത ഇണയെ ഉണര്‍ത്താന്‍ ശ്രമിച്ച് അരയന്നം; മനസില്‍ വിങ്ങലായി വീഡിയോ

കാണുന്നവരില്‍ നൊമ്പരമുണ്ടാക്കുന്നതാണ് വീഡിയോ

ബീജിങ്: ചത്ത തന്റെ ഇണയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന അരയന്നത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.കാണുന്നവരില്‍ നൊമ്പരമുണ്ടാക്കുന്നതാണ് വീഡിയോ.

കാറിടിച്ച് ചത്ത അരയന്നത്തെ അതിന്റെ ഇണ കഴുത്തില്‍ തൊട്ടും തലയില്‍ തൊട്ടുമെല്ലാം ഉണര്‍ത്താന്‍ ശ്രമിക്കുകയാണ്.ഏകദേശം 20 മിനിട്ടോളം ചത്ത അരയന്നത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഒടുവുല്‍ തന്റെ ഇണ ഒരിക്കലും ഉണരില്ല എന്ന തിരിച്ചറിവില്‍ അവിടെ നിന്നും പറന്നകന്നു.

Exit mobile version