വിസ തട്ടിപ്പ്: യു എസില്‍ അറസ്റ്റിലായ 19 തെലങ്കാന സ്വദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

യു എസില്‍ അറസ്റ്റിലായ 130 പേരില്‍ 19 പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

വാഷിങ്ടണ്‍: യു എസില്‍ അറസ്റ്റിലായ 130 പേരില്‍ 19 പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 130 പേരില്‍ തെലങ്കാന സ്വദേശികളായ 19 പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഉള്ള അനുവാദം ലഭിച്ചു. യു എസിലെ പ്രാദേശിക കോടതിയാണ് അനുമതി നല്‍കിയത്. രണ്ടു തടവുകേന്ദ്രങ്ങളിലായി പാര്‍പ്പിച്ച 20 പേര്‍ക്കാണ് തിരിക പോകാന്‍ അനുമതി ലഭിച്ചത്. ഇവരില്‍ ഒരാള്‍ ഫലസ്തീനിയാണ്.

അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ ഒരാള്‍ യു എസ് പൗരനെ വിവാഹം ചെയ്തതിനാല്‍ അവിടെ തന്നെ നിന്ന് കേസ് സ്വന്തം നിലക്ക് നടത്താനാണ് തീരുമാനിച്ചത്. ബാക്കിയുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനും അനുവാദം നല്‍കിയതായി അമേരിക്കന്‍-തെലങ്കാന അസോസിയേഷന്‍ പ്രതിനിധി അറിയിച്ചു. എന്നാല്‍ യു എസ് എമിഗ്രേഷന്‍ വകുപ്പ് നിര്‍ദേശിക്കുന്ന വഴിയിലൂടെ മാത്രമേ മടങ്ങാന്‍ സാധിക്കൂ. ഇവരെ കൂടാതെ 100 മറ്റ് വിദ്യാര്‍ഥികള്‍ വിവിധയിടങ്ങളിലെ 30 തടവു കേന്ദ്രങ്ങളിലായുണ്ട്. ഇവര്‍ കോടതി വിധി കാത്തിരിക്കുകയാണ്. ചിലര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.

Exit mobile version