മീന്‍പിടിക്കുന്നതിനിടെ കിട്ടിയത് അത്യപൂര്‍വമായ നീല കൊഞ്ചിനെ : വെള്ളത്തിലേക്ക് തന്നെ തിരികെ വിട്ട് മുക്കുവന്‍

Lobster | Bignewslive

മുമ്പ്‌ പലതവണ മീന്‍പിടിച്ചിട്ടുണ്ടെങ്കിലും യുഎസ് സ്വദേശിയായ ലാര്‍സ് ജൊഹാന് മീന്‍ പിടുത്തം ഒരത്ഭുതമായി തോന്നിയത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. പോര്‍ട്ട്‌ലാന്‍ഡ് പ്രദേശത്ത് ചൂണ്ടയിട്ട് കാത്തിരിക്കുന്നതിനിടെ ലാര്‍സിന്റെ ചൂണ്ടയില്‍ കൊത്തിയത് മീനിന് പകരം നല്ല ഭംഗിയുള്ളൊരു കൊഞ്ചാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നീല നിറത്തിലുള്ള കൊഞ്ച്.

സാധാരണയില്‍ നിന്ന് ഏറെ വ്യത്യസ്തമായതിനാലും വെള്ളത്തിലാവും ജീവിക്കാന്‍ കൂടുതല്‍ അനുയോജ്യം എന്നതിനാലും ലാര്‍സ് ഇതിനെ വെള്ളത്തിലേക്ക് തന്നെ തിരിച്ചു വിട്ടു. എന്നാല്‍ തന്റെ കയ്യില്‍ വെച്ച് കൊഞ്ചിന്റെ ഒരു ഫോട്ടോയെടുക്കാന്‍ ലാര്‍സ് മറന്നില്ല. കൊഞ്ചിന്റെ തിരികെ വിട്ട ശേഷം ലാര്‍സന്‍ ഇതിന്റെ ഫോട്ടോയടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ച് ലക്ഷത്തിലേറെ ലൈക്കാണ് ട്വീറ്റിന് ലഭിച്ചത്. 43000ത്തിലേറെ പേര്‍ ട്വീറ്റ് റീട്വീറ്റും ചെയ്തു.

Also read : ‘ഷാജഹാന്‍ താജ്മഹല്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ 40 രൂപയ്ക്ക് കിട്ടിയേനെ’ : പരിഹസിച്ച്‌ ഒവൈസി

ബ്രൗണ്‍ നിറത്തിലോ ചുവന്ന നിറത്തിലോ സാധാരണയായി കാണപ്പെടുന്ന കൊഞ്ചുകളില്‍ ഇരുപത് ലക്ഷത്തിലൊന്ന് മാത്രമാണ് നീല നിറത്തിലുണ്ടാവുക. ഇതൊരു ജനിതകത്തകരാറാണെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. ശരീരത്തിലെ ചില പ്രോട്ടീന്‍ അമിത അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ് നിറം മാറ്റത്തിന് കാരണം.

Exit mobile version