‘മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാന്‍ കഴിയില്ല, കണ്ണ് ചിമ്മാനോ ചിരിക്കാനോ ഒന്നും..’ : രോഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍

ന്യൂയോര്‍ക്ക് : തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. രോഗാവസ്ഥ കാരണം മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാനാവില്ലെന്നും കണ്ണ് പോലും ചിമ്മാന്‍ സാധിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം അറിയിച്ചു.

“ചെവിയിലെ ഞരമ്പുകളെ ബാധിക്കുന്ന വൈറസാണ് രോഗാവസ്ഥയ്ക്ക് കാരണം. ഇത് മൂലം മുഖത്തിന്റെ ഒരു വശം തളര്‍ന്ന് പോയി. നിങ്ങള്‍ക്ക് കാണാനാവുന്നത് പോലെ ഈ വശത്തെ കണ്ണ് ചലിപ്പിക്കാനാവില്ല. പൂര്‍ണമായി ചിരിയ്ക്കാനാവില്ല, ഈ ഭാഗത്തെ മൂക്ക് പോലും അനങ്ങില്ല”. ജസ്റ്റിന്‍ അറിയിച്ചു.വേള്‍ഡ് ടൂറുകള്‍ ക്യാന്‍സല്‍ ചെയ്തതിന് നിരാശരായിരിക്കുന്നവര്‍ അവസ്ഥ മനസ്സിലാക്കണമെന്നും ഈ സമയത്തെ എത്രയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

Also read : ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയുടെ പേര് : യുപി ഹോട്ടലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്

വാരിസെല്ല-സോസ്റ്റര്‍ വൈറസാണ് റാംസെ ഹണ്ട് സിന്‍ഡ്രോമിന് കാരണം. ഓരോ വശത്തെയും ചലനത്തെ നിയന്ത്രിക്കുന്ന മുഖത്തിന്റെ നാഡിയെയാണ് വൈറസ് ബാധിക്കുന്നത്. ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതടക്കം സംഭവിക്കാം.

Exit mobile version