ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഇതാ.. ഇവിടെ ഉണ്ട്

സുമാത്ര: ലോകത്തിലെ ഏറ്റവും വലിയ പുഷ്പം റഫ്‌ലേഷ്യയുടെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഇനം കണ്ടെത്തി. പടിഞ്ഞാറന്‍ സുമാത്രയിലെ മരാമ്പുവാങ് നഗരൈ ബാരിനി ഗ്രാമത്തോടു ചോര്‍ന്നുള്ള സംരക്ഷിത വനപ്രദേശത്താണ് ഇത് വിരിഞ്ഞത്. പുഷ്പിച്ച ശേഷം വെറും ഒരാഴ്ച മാത്രമായിരിക്കും ഈ പൂവിന്റെ ആയുസ്.

ഈ പൂവിന്റെ മൊത്തത്തില്‍ വ്യാസം 111 സെന്റീമീറ്റര്‍ വരും. നേരത്തെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്റെ ഇനത്തിന് വ്യാസം 107 സെന്റീമീറ്റര്‍ ആയിരുന്നു. റഫ്‌ലേഷ്യപുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും ഇതുവരെ രേഖകളില്‍ കണ്ടെത്തിയ ഏറ്റവും വലിയ റഫ്‌ലേഷ്യ പുഷ്പമാണ് ഇതെന്നാണ് സുമാത്രയിലെ അഗം കണ്‍സര്‍വേഷന്‍ ഏജന്‍സി ഗവേഷകന്‍ അദേ പുത്ര പറയുന്നത്.

19 നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരനായ സര്‍ സ്റ്റാംഫോര്‍ഡ് റഫല്‍സാണ് ഈ പുഷ്പത്തെ കണ്ടെത്തി ലോകത്തെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ഈ പുഷ്പങ്ങള്‍ക്ക് റഫ്‌ലെഷ്യ എന്ന് പേര് നല്‍കിയത്. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്‌ലേഷ്യ ഒരു പരാദസസ്യവുമാണ്.

Exit mobile version