കടലിലുണ്ടാകുന്ന അസ്വാഭാവിക മാറ്റം; കാലിഫോര്‍ണിയില്‍ ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’ കരയ്ക്കടിഞ്ഞു

കാലിഫോര്‍ണിയില്‍ ശക്തമായ കാറ്റിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’ കരയ്ക്കടിഞ്ഞു. കാലിഫോര്‍ണിയയിലെ ഡ്രെയ്ക്‌സ് ബീച്ചിലാണ് മീനുകള്‍ കൂട്ടമായി തീരത്ത് അടിഞ്ഞത്. സാധാരണഗതിയില്‍ കടലിന്റെ അടിത്തട്ടില്‍ മണലിനുള്ളിലായാണ് പെനിസ് ഫിഷുകള്‍ കഴിയുന്നത്.

സാധാരണ കടല്‍മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഇവയുടെ രൂപം. ഇതിന്റെ ആകൃതിയാണ് ‘പെനിസ് ഫിഷ്’ എന്ന് പേര് വരാന്‍ കാരണവും. പത്ത് മുതല്‍ മുപ്പത് സെന്റിമീറ്റര്‍ വരെയാണ് സാധാരണഗതിയില്‍ ഇവയുടെ നീളം. മണ്ണിനോട് ചേര്‍ന്ന് കിടന്നാണ് ഇരപിടുത്തവും ജീവിതവുമെല്ലാം.

ചിലയിടങ്ങളിലെ ഇവ ഭക്ഷണത്തിനായി ഉപയോഗിക്കാറുള്ളു. ഇലാസ്റ്റിക് പരുവത്തിലുള്ള ഇറച്ചിയാണ് ഇവയുടേത്. അല്‍പ്പം ഉപ്പും മധുരവും കലര്‍ന്ന രുചിയാണ്. സോസേജിന്റെ ഘടനയായതിനാല്‍ പല റെസ്റ്റോറന്റുകളിലും അങ്ങനെ തന്നെ ഗ്രില്‍ ചെയ്ത് ഇത് വിളമ്പാറുമുണ്ട്.

മുമ്പും ‘പെനിസ് ഫിഷ്’ കൂട്ടത്തോടെ കരയ്ക്കടിഞ്ഞിരുന്നു. എന്നാല്‍ ഇത് കടലിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളുടെ ഭാഗമായാണെന്ന് വിദഗ്ധര്‍ പറയുന്നു.

Exit mobile version