ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കടിച്ച് 40കാരന് ദാരുണാന്ത്യം

ബാങ്കോക്ക്: ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ നിന്നും ഷോക്കടിച്ച് 40കാരന്‍ മരിച്ചു. പാചക്കാരമായ സോംചായ് സിംഗറോണ്‍ ആണ് മരിച്ചത്. ഇയാളുടെ അടുത്ത് ഫോണ്‍ പ്ലഗില്‍ ചാര്‍ജിന് വച്ച നിലയിലായിരുന്നു കാണപ്പെട്ടത്. ഫോണുമായി ഇയര്‍ഫോണും കണക്ട് ചെയ്തിരുന്നു.

ഒരു ഭക്ഷണശാലയില്‍ പാചകക്കാരനായി ജോലി ചെയ്യുകയാണ് സോംചായ് സിംഗറോണ്‍. ഇദ്ദേഹം വാടകക്ക് താമസിക്കുന്ന വീട്ടില്‍ വെച്ചാണ് ഷോക്കടിച്ച് മരിച്ചതെന്ന് പോലീസിന്റെ നിഗമനം.

ഇയാള്‍ക്കൊപ്പം മുറിയില്‍ താമസിക്കുന്ന സയിംങ്(28) ആണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ സോംചായിയുടെ കടയുടെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

കടുത്ത ഫുട്‌ബോള്‍ പ്രേമിയായിരുന്ന സോംചായ് സിംഗറോണ്‍ സാധാരണ രീതിയില്‍ ഫോണ്‍ ചാര്‍ജിന് ഇട്ട് ഇയര്‍ഫോണ്‍ ഘടിപ്പിച്ച് ഫോണില്‍ ഫുട്‌ബോള്‍ മത്സരം കാണുന്നതോ സംഗീതം കേള്‍ക്കുന്നതോ പതിവാണ് എന്നാണ് സയിംങ് പറയുന്നത്.

ഇലക്ട്രിക്ക് ഷോക്കേറ്റാണ് മരണം എന്നാണ് പോലീസിന്റെ പ്രഥമികമായ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നാല്‍ കൃത്യമായ സ്ഥിരീകരണം ലഭിക്കും എന്ന് തായ് പോലീസ് വ്യക്തമാക്കി.

Exit mobile version