അമിതഭാരമുള്ള പൂച്ചയെ ഒളിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

മോസ്‌കോ: റഷ്യയിലെ വ്‌ലാഡിവോസ്റ്റോക് വിമാനത്താവളത്തില്‍ വെച്ച് അമിതഭാരമുള്ള പൂച്ചയുമായി യുവാവ് പിടിയില്‍. പൂച്ചയുമായി രണ്ടാമത് നടത്തിയ യാത്രയ്ക്കിടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇതോടെ യുവാവിന് എയര്‍ലൈന്‍ നല്‍കിയിരുന്ന എല്ലാ പ്രത്യേകാനുകൂല്യങ്ങളും റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.

എയറോഫ്‌ലോട്ട് എന്ന റഷ്യന്‍ വിമാനക്കമ്പനിയുടെ നിയമങ്ങള്‍ അനുസരിച്ച് എട്ട് കിലോയില്‍ അധികമുള്ള വളര്‍ത്തുമൃഗങ്ങളെ ക്യാബിന്‍ ലഗേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഇത് ലംഘിച്ച യുവാവാണ് പിടിയിലായത്. ഇയള്‍ രണ്ടാമത്തെ യാത്രക്കിയ്ക്കിടെയാണ് പിടിയിലാവുന്നത്. മിഖായല്‍ ഗാലിന്‍ എന്ന മുപ്പത്തിനാലുകാരനാണ് പിടിയിലായത്. ഇയാളില്‍ നിന്നും പത്ത് കിലോ ഭാരമുള്ള പൂച്ചയെയാണ് കണ്ടെത്തിയത്.

വിമാനത്താവളത്തിലുണ്ടായിരുന്ന ഒരാളുടെ പക്കലുണ്ടായിരുന്ന പൂച്ചയെ കൂട്ടിലാക്കിയായിരുന്നു ചെക്ക് ഇന്‍ സമയത്ത് പരിശോധന യുവാവ് മറികടന്നത്. പരിശോധന കഴിഞ്ഞ് വിക്ടറിനെ ആ കൂട്ടില്‍ കയറ്റി ചെറിയ പൂച്ചയെ ഉടമയ്ക്ക് കൈമാറുകയായിരുന്നു.

എന്നാല്‍ വിമാനത്തിനുള്ളില്‍ വെച്ച് യുവാവ് എടുത്ത ചിത്രമാണ് സംഭവം എയര്‍ലൈന്‍ ജീവനക്കാരുടെ ശ്രദ്ധയിലെത്തിച്ചത്. വിന്‍ഡോ സീറ്റില്‍ ഗാലിന് ഒപ്പമിരിക്കുന്നതും വൈന്‍ഗ്ലാസിനൊപ്പം വിക്ടര്‍ ഇരിക്കുന്നതുമായ ചിത്രങ്ങള്‍ ഗാലിന്‍ ഫേസ്ബുക്കില്‍ ഇട്ടതാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം മോസ്‌കോയില്‍ നിന്ന് വ്‌ലാഡിവോസ്റ്റോകിലേക്ക് പോവാനായി ഗലിന്‍ വീണ്ടും പൂച്ചയുമായി എത്തിയപ്പോഴാണ് അധികൃതര്‍ ഇയാളെ പിടികൂടിയത്.

Exit mobile version