പാകിസ്താനില്‍ ട്രെയിനിന് തീപിടിച്ചു; 16 പേര്‍ വെന്ത് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

റാവല്‍പിണ്ടി: റാവല്‍പിണ്ടിയില്‍ ട്രെയിനിനു തീപിടിച്ച് അപകടം. തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. പാകിസ്ഥാനില്‍ കറാച്ചി-റാവല്‍പിണ്ടി തേസ്ഗാം എക്‌സ്പ്രസ്സ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.

ഇന്ന് രാവിലെ റാഹീം യാര്‍ ഖാന്‍ നഗരത്തിന് സമീപം ലിയാഖത്പൂരിലാണ് അപകടമുണ്ടായത്. കറാച്ചി-റാവല്‍പിണ്ടി തേസ്ഗാം എക്‌സ്പ്രസ്സില്‍ ഉണ്ടായ തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചെന്നാണ് ലഭിച്ച വിവരം. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version