മെക്‌സികോ നഗരത്തില്‍ നാല്‍പതിലധികം തലയോട്ടികളും അസ്ഥികളും കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത

മെക്‌സിക്കോ സിറ്റി: മെക്‌സികോ നഗരത്തില്‍ നാല്‍പതിലധികം തലയോട്ടികളും അസ്ഥികളും കണ്ടെത്തി. മയക്കുമരുന്ന് വ്യാപാരികളുടെ ഗൂഢസങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ സ്ഥലത്ത് തന്നെ ശരീരാസ്ഥികളും കണ്ടെത്തി.

മനുഷ്യശരീരാവശിഷ്ടങ്ങള്‍ ലഭിച്ച തലസ്ഥാനനഗരത്തിന്റെ സമീപപ്രദേശമായ ടെപിറ്റോ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ സ്ഥലമാണ്. ഇവിടെ നടത്തിയ പരിശോധനയിലാണ് പോലീസ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. ഇതെല്ലാം പല വിധത്തില്‍ ആയാണ് വെച്ചിരുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അതേസമയം ടെപിറ്റോയില്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടും പരീക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി രഹസ്യതുരങ്കങ്ങളും രഹസ്യസങ്കേതങ്ങളും നിറഞ്ഞ ടെപിറ്റോ രഹസ്യപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായാണ് നിരീക്ഷിക്കപ്പെടുന്നത്. ആഭിചാരപ്രവര്‍ത്തനങ്ങളും ഇവിടെ സജീവമോണോ എന്നൊരന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 31 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version