ആമസോണ്‍ വനത്തിനുള്ളില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ അനാക്കോണ്ടയെ കൊന്നു; ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യം ഇതാണ്

ആമസോണ്‍ വനത്തിനുള്ളില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ അനാക്കോണ്ടയെ കൊന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 134 അടി നീളവും 2000 കിലോയിലധികവും ഭാരവുമുള്ള പാമ്പിനെ ആഫ്രിക്കയുടെ ബ്രിട്ടീഷ് കമാന്‍ഡോകള്‍ കൊന്നു എന്നായിരുന്നു ആ വാര്‍ത്ത.

250 മനുഷ്യരെയും 2300 മൃഗങ്ങളെയും വിഴുങ്ങിയ അനാക്കോണ്ടയെ 37 ദിവസമെടുത്താണ് കൊലപ്പെടുത്തിയതെന്നും പറഞ്ഞിരുന്നു. ഒരു വലിയ പാമ്പിന്റെ ചിത്രം വെക്കുകയും ചെയ്തതോടെ പ്രചാരണവും കൊഴുത്തു എന്ന് തന്നെ പറയാം. എന്നാല്‍ ചിത്രവും വാര്‍ത്തയും വ്യാജമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.

ദേശീയ മാധ്യമങ്ങളാണ് ഇത്‌ സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണിതെന്നും പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം ആരോ മെനഞ്ഞുണ്ടാക്കിയതാണെന്നതുമാണ് യാഥാര്‍ഥ്യം.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ വാര്‍ത്ത ഇടക്കിടെ ആരൊക്കെയോ പങ്കുവെച്ചിരുന്നു. ഇപ്പോഴും ചിത്രംവും വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ സത്യമെന്ന രീതിയില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്. ഇതുവരെ 1,24000 പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.

Exit mobile version