വീടിന്റെ ടോയ്‌ലെറ്റില്‍ വില്ലനായി പാമ്പ്; തുരത്താനുള്ള ശ്രമത്തില്‍ വീട്ടുകാര്‍

വീടിന്റെ ടോയ്‌ലെറ്റിലും മറ്റും വല്ലപ്പോഴും പാമ്പ് വില്ലന്‍ ആവാറുണ്ട്. എന്നാല്‍ സ്ഥിരമായി വീട്ടില്‍ പാമ്പ് വരുന്നത് ആരെയും ഭയപ്പെടുത്തും. ഇത്തരത്തില്‍ ഓസ്‌ട്രേലിയയിലെ ഒരു വീട്ടിലാണ് പാമ്പ് കയറികൂടിയത്. വീട്ടിലെ ടോയ്‌ലെറ്റില്‍ പാമ്പിന് കാണുന്നത് സ്ഥിരമാണ്. ഓരോ തവണയും ഇവര്‍ പാമ്പ്പിടിത്തക്കാരുടെ സഹായം തേടുകയാണ്.

ഓസ്‌ട്രേലിയലെ താമസക്കാരായ നിക്കോള്‍ എരേ എന്ന യുവതിയും കുടുംബവുമാണ് നല്ല ഉഗ്രന്‍ വിഷപാമ്പിനെകൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത്.

രണ്ട് ദിവസം മുമ്പ് ടോയ്‌ലെറ്റിനകത്ത് വെച്ച് ഉഗ്രവിഷമുള്ള ഒരു പാമ്പിനെ കണ്ടെത്തി. ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ നിക്കോള്‍ തന്നെയാണ് വൈകീട്ട് ടോയ്‌ലെറ്റിനകത്ത് പാമ്പിനെ കണ്ടത്. കറുത്ത് തടിച്ച എന്തോ സാധനം ടോയ്‌ലെറ്റിനകത്ത് കിടക്കുന്നതാണ് ആദ്യം കണ്ടത്. എന്താണെന്നറിയാന്‍ അടുത്ത് ചെന്നുനോക്കി. പെട്ടെന്നാണ് പാമ്പ് തല പൊക്കി ചീറ്റിയത്. പേടിച്ച് വിറച്ച നിക്കോല്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പാമ്പുപിടിത്തകാരെ വിവരം അറിയിക്കുകയായിരുന്നു. പിറ്റേ ദിവസം നിക്കോളിന്റെ സഹോദരിയും വീട്ടിലെ മറ്റൊരു ടോയ്‌ലെറ്റിനകത്ത് ഇതേ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടു. അന്നും പാമ്പുപിടിത്തകാരുടെ സഹായം തേടി.

ഇവിടെ ടോയ്‌ലെറ്റില്‍ പാമ്പിനെ കാണുന്നത് സ്ഥിരമാണെന്ന് ഇവര്‍ പറയുന്നു. വെള്ളത്തില്‍ ജീവിക്കുന്ന വിഷമുള്ള പാമ്പ് ആണ് ഇത്. കടിച്ചാല്‍ മരണം ഉറപ്പാണ്. പാമ്പിനെ തുരത്താനുള്ള ശ്രമത്തിലാണ് ഇവര്‍ ഇപ്പോള്‍.

Exit mobile version