കുടിയേറ്റം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്; നിര്‍ദേശങ്ങളുമായി ട്രംപ്

ന്യൂയോര്‍ക്ക്: കുടിയേറ്റം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനികരോട് നിര്‍ദ്ദേശിച്ചിരുന്നതായി റിപ്പോര്‍ട്ട്. കുടിയേറ്റക്കാര്‍ അതിര്‍ത്തി കടക്കുന്നതിന് മുമ്പ് അവരുടെ കാലിന് വെടിവക്കണമെന്നും ട്രംപ് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് ടൈംസിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്നെഴുതിയ ഒരു പുസ്തകത്തിലാണ് ട്രംപ് കുടിയേറ്റക്കാരെ തടസ്സപ്പെടുത്തുന്നതിന് വേണ്ടി ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

കുടിയേറ്റം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ട്രംപിന്റെ വാദം. രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരുടെ കാലിന് വെടിവെച്ച് കൊണ്ട് അവരുടെ വേഗത കുറയ്ക്കണും. അതിര്‍ത്തിയില്‍ എത്തും മുമ്പു തന്നെ അവര്‍ മരിക്കണും ഇതായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇത് നിയമപരമല്ലെന്ന് യുഎസ് സൈനികര്‍ വ്യക്തമാക്കി.

കുടിയേറ്റക്കാരുടെ കാലിന് വെടിവെക്കുന്നതിന് ഒപ്പം അതിര്‍ത്തിയില്‍ മുകള്‍ ഭാഗത്ത് കൂര്‍ത്ത കമ്പികളോടുകൂടിയ മതിലുണ്ടാക്കാനും ഇതിലൂടെ വൈദ്യുതി കടത്തിവിടാനും കിടങ്ങ് നിര്‍മ്മിച്ച് അതിനുള്ളില്‍ മുതല,പാമ്പ് തുടങ്ങിയ വന്യജീവികളെ ഇടാനും ട്രംപ് അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയിരുന്നതായും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. മൈക്കല്‍ ഷയര്‍, ജൂലി ഡേവിസ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ ബോര്‍ഡര്‍ വാര്‍ എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകളുള്ളത്.

Exit mobile version