ബോട്ടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരടക്കം 34 പേര്‍ മരിച്ചു

ലോസ് ഏഞ്ചലസ്: കാലിഫോര്‍ണിയയില്‍ ബോട്ടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരടക്കം 34 പേര്‍ മരിച്ചു. ദമ്പതിമാരായ കൗസ്തുഭ് നിര്‍മ്മല്‍(44) സജ്ജീരി ദിയോപുജാരി(31), ശാസ്ത്രജ്ഞനായ സുനില്‍ സിങ് സന്ധു (46) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. വിഷപുക ശ്വസിച്ചാണ് മരണം.

സ്‌കൂബ ഡൈവിംഗിന് എത്തിയതായിരുന്നു ഇവര്‍. തീപിടിച്ച ബോട്ടില്‍ 34 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. അപകടസമയത്ത് യാത്രക്കാര്‍ എല്ലാം ഉറക്കത്തിലായിരുന്നു. ഇതിനാല്‍ തന്നെ ബോട്ടിന് തീപിടിച്ചത് ഇവര്‍ അറിഞ്ഞിരുന്നില്ല.

ബോട്ടിലെ ജീവനക്കാര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ദന്തഡോക്ടറായ ദിയോപുജാരിയും കൗസ്തുഭ് നിര്‍മ്മലും തമ്മിലുള്ള വിവാഹം. ഒരു ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനാണ് മരിച്ച സുനില്‍ സിങ്

Exit mobile version