ഭീതി ജനിപ്പിക്കുന്ന മത്തങ്ങാപ്പാടത്ത് പൂര്‍ണവയറുമായി ഫോട്ടോഷൂട്ട്; ഒടുവില്‍ വയറില്‍ നിന്ന് ഏലിയന്‍

സാധാരണ ഫോട്ടോഷൂട്ട് ഇഷ്ടപ്പെടുന്നവരായിരുന്നില്ല റ്റോഡ് ക്യാമറോണും അദ്ദേത്തിന്റെ ഭാര്യയായ നിക്കോളും. അങ്ങനെ വ്യത്യസ്തത തേടിയപ്പോഴാണ് ഏലിയന്‍സ് ചെസ്റ്റ്ബസ്റ്റര്‍ പുനരാവിഷ്‌കാരമായാലോ എന്ന ചിന്ത ഇവര്‍ക്ക് ഉണ്ടായത്.

പൂര്‍ണവയറില്‍ ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത് ഭീതി ജനിപ്പിക്കുന്ന രീതിയിലുള്ള മത്തങ്ങാപ്പാടമാണ്. ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉറ്റ ചങ്ങാതി ലീ കാര്‍ട്ടറെയും കൂടെ കൂട്ടി.
ആദ്യം സാധാരണ കണ്ടുവരാറുള്ള പോലെ കുടചൂടിയും ഭര്‍ത്താവും ഭാര്യയും കുഞ്ഞതിഥിയെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി. പക്ഷേ പെട്ടെന്ന് നിക്കോളിന് അസ്വസ്ഥതയുണ്ടാകുകയും പിന്നീട് നിക്കോളിന്റെ നിറവയറില്‍ നിന്നും രക്തം പുറത്തേക്കൊഴുകുകയും വയറില്‍ നിന്ന് ഏലിയന്‍ പുറത്തുവരുകയും ചെയ്യുന്നു.

ഇംഗ്ലീഷ് ചിത്രത്തിന്റെ പുനരാവിഷ്‌കാരമായി വരുന്ന ഈ പ്രസവകാല ഫോട്ടോഷൂട്ടിന് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരമാണ് ലഭിച്ചിരിക്കുന്നത്.

അച്ഛനും അമ്മയും പ്രസവശേഷം പുറത്തുവരുന്ന ആ ഏലിയന്‍ കുഞ്ഞിനെ താലോലിക്കുകന്നതും അച്ഛന്‍ കുഞ്ഞിനെ വളരെ സുരക്ഷിതമായി തുണിയില്‍ പൊതിഞ്ഞ് കുപ്പിയില്‍ പാല്‍ നല്‍കുന്നതുമെല്ലാം ഫോട്ടോഷൂട്ടിലുണ്ട്.

Exit mobile version