മുണ്ട് മടക്കിക്കുത്തി, അച്ചടക്കത്തോടെ ഇരിക്കുന്ന സദസിനെ വകവെയ്ക്കാതെ യുവാവിന്റെ ഡാന്‍സ്; വൈറലായി വീഡിയോ

ചുറ്റുമുള്ള ജനങ്ങളുടെയൊക്കെ ശ്രദ്ധ മുന്നിലുള്ള സ്‌റ്റേജിലേക്കാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്

പൂരപ്പറമ്പില്‍ ഡാന്‍സ് ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മുണ്ട് മടക്കിക്കുത്തി അച്ചടക്കത്തോടെ ഇരിക്കുന്ന സദസിന് നടുവിലാണ് യുവാവിന്റെ ഡാന്‍സ്. ഉത്സവത്തിന്റെയോ പൊതു പരിപാടിയുടെയോ ഇടയിലാണ് യുവാവിന്റെ നൃത്തം.

ചുറ്റുമുള്ള ജനങ്ങളുടെയൊക്കെ ശ്രദ്ധ മുന്നിലുള്ള സ്‌റ്റേജിലേക്കാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ലുങ്കിയും ഷര്‍ട്ടുമണിഞ്ഞ് ചുറ്റുമുള്ളവരെയൊന്നും വകവെയ്ക്കാതെയാണ് യുവാവിന്റെ ഡാന്‍സ്. അവിടെയുള്ള ആരുടെയോ മൊബൈല്‍ ക്യാമറയിലാണ് ഈ വീഡിയോ പകര്‍ത്തിയത്.

ലൗഡ് സ്പീക്കറില്‍ നിന്നുള്ള ഡീയോ ഡീയോ ഡിസക്ക എന്ന പാട്ടിനാണ് യുവാവ് ചുവട് വെച്ചിരിക്കുന്നത്. ആരാണ് ഡാന്‍സ് ചെയ്യുന്നതെന്നോ എവിടെയാണ് സ്ഥലമെന്നോ അറിയില്ലെങ്കിലും സമൂഹമാധ്യമങ്ങള്‍ക്ക് യുവാവിന്റെ ഡാന്‍സ് നന്നായി ഇഷ്ടപ്പെട്ടു.

Exit mobile version